ഡബ്ലിൻ: ഡബ്ലിനിൽ കടലിൽ അകപ്പെട്ടയാളെ രക്ഷിച്ച് കൗമാരക്കാരുടെ സീ സ്കൗട്ട് സംഘം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഡോളിമൗണ്ട് ബീച്ചിലാണ് അപകടം ഉണ്ടായത്.
പ്രദേശത്ത് നീന്താൻ ഇറങ്ങിയതായിരുന്നു അപകടപത്തിൽപ്പെട്ട വ്യക്തി. എന്നാൽ ബീച്ചിലെ മരപ്പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഇത് 5ാം പോർട്ടിൽ പരിശീലനം നടത്തുകയായിരുന്ന കൗമാരക്കാരുടെ സീ സ്കൗട്ട് സംഘം കണ്ടു. ഉടനെ അദ്ദേഹത്തെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
Discussion about this post

