ലാവോയിസ്: കൗണ്ടി ലാവോയിസിൽ സെമിത്തേരിയിൽ സംഘർഷം. നൂറ് കണക്കിന് പേരാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തമ്മിലടിയിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
പോർട്ട്ലാവോയിസിലെ എസ്.എസ്. പീറ്റർ ആൻഡ് പോൾസ് സെമിത്തേരിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വാർഷിക ദിവ്യബലിയ്ക്കിടെ ഒരു കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ആയിരുന്നു ആക്രമണം. ഉടനെ വിവരം അറിഞ്ഞെത്തിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

