ഡബ്ലിൻ: അയർലന്റിലെ കൗമാരക്കാരിൽ ഭൂരിഭാഗവും സന്തുഷ്ടരല്ലെന്ന് റിപ്പോർട്ട്. യുഎൻ ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും കുറവ് സന്തുഷ്ടരായിട്ടുള്ള കൗമാരക്കാർ ഉള്ളത് അയർലന്റിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നിരവധി രാജ്യങ്ങളിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ ശേഖരിച്ചാണ് യുഎൻ യുണിസെഫ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഐറിഷ് കൗമാരക്കാർ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്നവരും വിജയം കൈവരിക്കുന്നവരുമാണ്. എന്നാൽ ജീവിതത്തിൽ ഇവർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 15 വയസ്സുള്ള മൂന്നിൽ ഒരു കുട്ടിയ്ക്കും ജീവിതത്തിൽ തൃപ്തിയില്ലെന്ന് വെളിപ്പെടുത്തുന്നു. ഇതിന് പുറമേ അയർലന്റിൽ യുവതയ്ക്കിടയിൽ ആത്മഹത്യാ പ്രവണത വളരെ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്.

