കൊച്ചി : ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയുമായി നടി അൻസിബ . അമ്മയിൽ നിന്ന് രാജി വയ്ക്കാനുള്ള കാരണവും ടിനി ടോമാണെന്ന് അൻസിബ വെളിപ്പെടുത്തി. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായം പറയുമ്പോൾ അത് വ്യക്തിപരമായി എടുത്ത് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ടിനി ഉന്നയിക്കാറുണ്ടായിരുന്നുവെന്നും അൻസിബ പറഞ്ഞു.
‘ എന്നെ പറ്റി വളരെ മോശമായ വിധത്തിൽ ടിനി അവിഹിത കഥകൾ പ്രചരിപ്പിക്കുകയാണ് . ഇതൊന്നും എന്നോട് നേരിട്ടല്ല പറയുന്നത് . മറ്റ് പലരോടും പറഞ്ഞ് അവർ വഴി എന്റെ ചെവിയിൽ എത്തുന്നതാണ്. ഒരു പെണ്ണിനെ മോശക്കാരിയായി കാണിക്കാനുള്ള എളുപ്പമാർഗമാണല്ലോ അവിഹിത കഥകൾ . ഇതിനേക്കാൾ വേദനിപ്പിച്ചത് ഞാൻ പലരെയും മതം മാറ്റി ഇസ്ലാമാക്കി മാറ്റാൻ ശ്രമിച്ചുവെന്ന പ്രസ്താവനകളാണ് .
ഞാൻ ജിഹാദിയാണെന്നും ടിനിയുടെ ഡ്രൈവറെ ഞാൻ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പറഞ്ഞ് നടക്കുന്നത് . ഇങ്ങനെയുള്ള ആളുകളോട് വെറുപ്പ് തോന്നുന്നും, ഒപ്പം ജോലി ചെയ്യാനും കഴിയില്ല. നീനാകുറുപ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞ് നടക്കുന്നുവെന്ന് എന്നോട് പറഞ്ഞത് . എന്റെ പേര് അൻസിബ ഹസൻ എന്നായത് കൊണ്ടല്ലേ ഞാൻ ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിക്കുന്നത് . നീനകുറിപ്പിനെയും ടിനി ടോം അധിക്ഷേപിച്ചിരുന്നു.
സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുമോ , എന്റെ കരിയറിനെ ബാധിക്കുമോ എന്നൊക്കെയുള്ള ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് . എന്നാൽ ഇപ്പോൾ എല്ലാ പരിധികളും കഴിഞ്ഞു. എങ്കിലും താൻ നിയമനടപടികൾക്ക് ഒരുങ്ങുന്നില്ലെന്നും “ അൻസിബ പറഞ്ഞു.
സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുമോ, കരിയറിനെ ബാധിക്കുമോ എന്ന് ഭയന്നാണ് ആദ്യം സംസാരിക്കാതിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ പരിധികളും ലംഘിച്ചു . ടിനി ടോമിന്റെ പെരുമാറ്റമാണ് തന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണമെന്ന് വിശദീകരിച്ച് മുതിർന്ന അംഗങ്ങൾക്ക് നേരത്തെ ശബ്ദ സന്ദേശം അയച്ചിരുന്നു . നിയമനടപടി സ്വീകരിക്കാൻ പദ്ധതിയില്ലെന്നും “ അൻസിബ പറഞ്ഞു.

