തിരുവനന്തപുരം:ഫെബ്രുവരി 14 ന് സപ്ലൈകോയിൽ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് കിട്ടും.
നിലവിൽ ഒരു കിലോ പഞ്ചസാരയുടെ വിപണിവില 43.50 രൂപയാണ് . വാങ്ങിക്കുന്ന സബ്സിഡി ഇതര സാധനങ്ങളുടെ വില 500 രൂപയ്ക്ക് മുകളിലാണെങ്കിൽ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫർ ഫെബ്രുവരി 28 വരെ ഉണ്ടാകും.
അതിനിടെ, സപ്ലൈകോയുടെ ശബരി സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വിൽപന നടക്കുന്ന ശബരി സബ്സിഡി ഇതര വെളിച്ചെണ്ണയുടെ വില 329ൽ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.
Discussion about this post

