ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വഴിയോരക്കട തകർന്ന് 18 കാരിയ്ക്ക് ദാരുണാന്ത്യം . തിങ്കളാഴ്ച ആലപ്പുഴ ബീച്ചിനടുത്താണ് സംഭവം. തിരുമല സ്വദേശികളായ ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകൾ നിത്യ ജോഷിയാണ് മരിച്ചത് .
നിത്യയുടെ സുഹൃത്ത് ആദർശ് (24) ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ശക്തമായ കാറ്റിൽ നിന്നും മഴയിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും കടയുടെ സമീപത്ത് നിന്നിരുന്നു. എന്നാൽ കാറ്റിൽ കട തകർന്ന് നിതയ്ക്ക് മേൽ പതിക്കുകയായിരുന്നു .
ഞായറാഴ്ച കേരളത്തിൽ ആറ് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ നിതിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവർ അരുവിയിൽ മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു
വൈകുന്നേരം 6:30 ന് മീൻ പിടിക്കാൻ പോയ ഇരുവരും മഴയിൽ അതേ വെള്ളത്തിൽ വീണ വൈദ്യുതി പോസ്റ്റ് കണ്ടിരുന്നില്ല. ഇടുക്കിയിലെ പാമ്പാടുംപാറയിൽ മറുനാടൻ തൊഴിലാളി മേൽ മരം വീണ് മരിച്ചു. മധ്യപ്രദേശ് സ്വദേശിനി മാലതി (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയിലെ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് വള്ളം മറിഞ്ഞ് കാണാതായ പ്രദീപിന്റെ (52) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി.

