തിരുവനന്തപുരം ; മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് പിണറായി വിജയൻ . തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ഗവർണർക്ക് എത്തിക്കുകയായിരുന്നു. രാജി ഗവർണർ സ്വീകരിച്ചു.
ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ച യുഡി എഫാകും ഇനി അധികാരത്തിലേറുക . കോൺഗ്രസ് തനിച്ച് 63 സീറ്റിൽ ജയിച്ചപ്പോൾ മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോൺഗ്രസ് ഏഴു സീറ്റുകളിലും ആർഎസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സിപിഐക്ക് നേടാനായത് 8 സീറ്റ് മാത്രം. ആർജെഡി ഒരു സീറ്റ് നേടിയപ്പോൾ കേരള കോൺഗ്രസ് (എം) പൂർണ്ണമായും പരാജയപ്പെട്ടു.
വിജയം ഉറപ്പിച്ചതോടെ യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകളും സജീവമായി. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഭരണ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ് . സീറ്റ് വിഭജനത്തിലും ഒരു അപസ്വരം ഉണ്ടായില്ല . മൂന്ന് സീറ്റ് വീതം ഘടകകക്ഷികൾ കോൺഗ്രസിന് നൽകി . എല്ലാവരും ഒരുമിച്ച് നന്നായി പ്രവർത്തിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.

