പത്തനംതിട്ട : മന്ത്രി വി. ശിവൻകുട്ടിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിൽ വെച്ചാണ് അപകടം.ഗുഡ്സ് ഓട്ടോ കാറിൽ ഇടിക്കുകയായിരുന്നു . തുടർന്ന് എസ്കോർട്ട് വാഹനം നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ചു.
വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളൊന്നും ഗുരുതരമല്ല.കൊല്ലത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം അടൂരിലേക്ക് പോകുകയായിരുന്നു ശിവൻകുട്ടി.
Discussion about this post

