തിരുവനന്തപുരം ; വിവാദമായ വാഹനാപകടകേസിൽ നടൻ മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ് . അപകടസമയത്ത് മണിയൻ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്നാണ് ശാസ്ത്രീയ പരിശോധനാ ഫലം. വിവാദമായ വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് മണിയൻ പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത്. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബിൽ നിന്ന് ഇറങ്ങവേയാണ് മണിയൻ പിള്ള രാജുവിന്റെ കാർ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ തട്ടിയത് .
താൻ ഒരു ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് മണിയൻപിള്ള രാജു പറഞ്ഞത് . ‘ ഞാൻ മദ്യപിച്ചിരുന്നില്ല. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഞാൻ റോഡിലേക്ക് കയറി. റോഡ് മുറിച്ചുകടന്ന് വളവിനടുത്തെത്തിയപ്പോൾ, വളരെ വേഗത്തിൽ ഒരു ബൈക്ക് വന്നു കാറിൽ ഇടിച്ചു. ഇരുവരും റോഡിൽ വീണു. ഭയം കാരണം ഞാൻ നിർത്തിയില്ല. രാവിലെ പോലീസ് സ്റ്റേഷനിൽ പോയി അപകടത്തെക്കുറിച്ച് അറിയിച്ചു. കാറിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ,’ എന്ന് മണിയൻ പിള്ള പറഞ്ഞിരുന്നു.
രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്. കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.

