കൊച്ചി : ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച ഭർത്താവിന് അപകടത്തിൽ ഗുരുതര പരിക്ക് . കീഴില്ലത്ത് ഭാരത് പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ നടത്തുന്ന ജിബി മോൾ (36 ) നെയാണ് കോതമംഗലം സ്വദേശി ഭര്‍ത്താവ് ഇരപ്പുംകുടി വീട്ടില്‍ ലൈജു ശ്വാസം മുട്ടിച്ച് കൊന്നത്.
ലൈജുവിന്റെ രണ്ടാം ഭാര്യയാണ് ജിബി . കാലില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലൈജു കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്.
ഞായറാഴ്ച രാവിലെ 11 ഓടെ ലൈജു ഭാര്യയുമായി തര്‍ക്കമുണ്ടായി. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്നും കടന്ന ലൈജുവിന്റെ ബൈക്ക് പെരുമ്പാവൂര്‍ കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലൈജുവുനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മരിച്ച ജിബി മോള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാത്തതിനാല്‍ നേരത്തേ ജയില്‍ വാസം അനുഭവിച്ചയാളാണ് ലൈജു.

