ശബരിമല സന്നിധാനത്തെ അന്നദാനത്തിന് ഇനിമുതൽ കേരളീയ സദ്യ. ഭക്തർക്ക് പപ്പടവും പായസവുമടക്കം സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഭക്തരുടെ പണമാണ്. അതിൽ നല്ല ഭക്ഷണം നൽകണം. രണ്ട് ദിവസങ്ങൾക്കകം പുതിയ ഭക്ഷണമെനു നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ പൊലീസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെട്ടു. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്ക് ഉണ്ട്. ഒന്നിലും ആശങ്കയില്ല.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി.
പന്തളത്തെ അന്നദാനം മെച്ചപ്പെടുത്തും 10 ലക്ഷം രൂപ അഡ്വാൻസ് നൽകി. മാസ്റ്റർ പ്ലാൻ സമയബന്ധിതമായി തീർക്കാൻ ശ്രമിക്കും.ബോർഡിൻ്റെ മുൻഗണന അറിയിക്കും. അടുത്ത വർഷത്തെ ശബരിമല സീസൺ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഡിസംബർ 26 ന് ഫുൾ മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റി ചേരും. ഒരു വർഷത്തിനുള്ളിൽ മാസ്റ്റർ പ്ലാനിലെ എന്ത് വികസനം പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് വിലയിരുത്തും.. തിരക്ക് നിയന്ത്രിക്കാൻ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും ‘ കെ ജയകുമാർ വ്യക്തമാക്കി

