തിരുവനന്തപുരം : ഡി എ , ഡി ആർ കുടിശിക പൂർണ്ണമായും നൽകും. ആദ്യഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം, ബാക്കി മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പവും നൽകും.ശമ്പള കമ്മീഷനും ബജറ്റിൽ പ്രഖ്യാപിച്ചു. റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ നൽകും.പിന്നാലെ ശമ്പളപരിഷ്ക്കരണവും നടപ്പിലാക്കും . അഷ്വേർഡ് പെൻഷൻ ഏപ്രിൽ മുതൽ നൽകും.
ജീവനക്കാരുടെയും, സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുളള സംവിധാനമുണ്ടായിരിക്കും. അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കും.
സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തും. വർക് നിയർ ഹോം പദ്ധതി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 200 കേന്ദ്രങ്ങൾ തുറക്കാൻ 150 കോടി രൂപ വകയിരുത്തി. തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ സ്ഥാപിക്കും. ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിനായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

