തിരുവനന്തപുരം ; വിഴിഞ്ഞം തുറമുഖ വികസനത്തിനായി ബജറ്റിൽ ആയിരം കോടി . കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.
വിരമിച്ച ഉദ്യോഗസ്ഥർക്ക് മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും, പൊതുമേഖല , സഹകരണസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി .ജയിലുകളുടെ നവീകരണത്തിനായി 47 കോടി, ആശാ വർക്കർമാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ പ്രതിമാസ വർധന എന്നിവ പ്രഖ്യാപിച്ചു
ന്യൂനപക്ഷക്ഷേമത്തിന് 99.64 കോടി , വനം, വന്യജീവി സംരക്ഷണത്തിന് 288 കോടി, ലൈഫ് പദ്ധതിയ്ക്ക് 1498.26 കോടി .ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി , ആഗോള കേരള സാംസ്ക്കാരികോത്സവം സംഘടിപ്പിക്കാൻ 1 കോടി , എം എൻ ലക്ഷംവീട് പദ്ധതിയ്ക്കായി 10 കോടിയും അനുവദിച്ചു.

