തിരുവനന്തപുരം : ശബരിമല മാസ്റ്റർ പ്ലാൻ വിഹിതം 30 കോടിയായി വർധിപ്പിച്ചു. കാൻസർ – എയ്ഡ്സ് രോഗികൾക്ക് മാസം 2000 രൂപ സഹായധനമായി നൽകാനും ബജറ്റിൽ തീരുമാനമായി . മെഡിസെപ് 2.0 അടുത്ത മാസം മുതൽ . ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസിനായി 15 കോടിയും നീക്കി വച്ചു.
മെഡിസെപ് 2.0 ഫെബ്രുവരി മുതൽ. 1 മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്. ഇതിനായി 15 കോടി രൂപ മാറ്റിവച്ചു.എം സി റോഡ് വികസനത്തിന് കിഫ്ബി വഴി 5317 കോടി രൂപ അനുവദിച്ചു . സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപ അനുവദിച്ചു . മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയ്ക്ക് 400 കോടി , സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസവേതനം 25 രൂപ കൂട്ടി.ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിന് 15 കോടി , കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണപദ്ധതിയ്ക്ക് 60.5 കോടി , തൊഴിലുറപ്പ് പദ്ധതിയ്ക്ക് 1000 കോടിയും അനുവദിച്ചു

