പുനലൂർ : പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം എഴുതിയത് വിവാദമാകുന്നു. പത്തനാപുരം പിടവൂർ സത്യമുക്കിലാണ് സംഭവം . പെന്തക്കോസ്ത് സഭാ വിശ്വാസികളുടെ വീട്ടുമതിലിലാണ് വിഗ്രഹാരാധന നടത്തുന്ന ഹിന്ദുവിശ്വാസികളെ അധിക്ഷേപിച്ച് വാക്യങ്ങൾ എഴുതിയത് .
“ദുർനടപ്പുകാർ, വിഗ്രഹാരാധികൾ , വ്യഭിചാരികൾ, സ്വയംഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപാനികൾ, എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് എഴുതിയിരിക്കുന്നത്.
ചുവരെഴുത്ത് കണ്ട നാട്ടുകാർ ഒന്നടങ്കം സംഘടിച്ചെത്തി. പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തിയാണ് വീട്ടുകാരെ കൊണ്ട് ചുവരെഴുത്ത് മായ്പ്പിച്ചത് .
Discussion about this post

