മലപ്പുറം: വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന ചരിഞ്ഞു. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയാണ് എഴുന്നള്ളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണത്. സമീപം ആരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. തൽക്ഷണം മരണവും സംഭവിച്ചു.
ഇന്നലെ രാത്രിയാണ് ഗജേന്ദ്രനെ ഘോഷയാത്രയ്ക്കായി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്. ആനയുടെ മരണകാരണം വ്യക്തമല്ല. വനംവകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം നടത്തും. മലപ്പുറം ജില്ലയിലെയും കോഴിക്കോട്, തൃശൂർ ജില്ലകളിലെയും നിരവധി ചെറുതും വലുതുമായ ഉത്സവങ്ങളിൽ ഗജേന്ദ്രൻ സജീവ സാന്നിധ്യമായിരുന്നു.
Discussion about this post

