തിരുവനന്തപുരം : നിലമ്പൂർ എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ആര്യാടൻ ഷൗക്കത്ത് . കേരള നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി എം ബി രാജേഷ്, മറ്റ് നിരവധി പ്രമുഖർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയ്ക്ക് യു ഡി എഫിലെയും എൽ ഡി എഫിലെയും നേതാക്കൾ ആശംസകൾ നേർന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ എന്നിവർ പുഷ്പചക്രങ്ങൾ നൽകി ആര്യാടൻ ഷൗക്കത്തിനെ സ്വീകരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഷൗക്കത്ത് വിജയം നേടിയത് . എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66,660 വോട്ടുകൾ ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് 19,760 വോട്ടുകളും ലഭിച്ചു.

