കൊച്ചി : വിചാരണക്കോടതിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് നടിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ടി ബി മിനി.ജീവിതത്തിന്റെ അഞ്ച് വര്‍ഷക്കാലം മുഴുവന്‍ അതിജീവിതയുടെ കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. വക്കാലത്ത് കിട്ടിയപ്പോള്‍ മുതല്‍ വിചാരണകോടതിയില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു.
ഒരിക്കലും ഒരു കോടതി ,അഭിഭാഷകയോട് പറയാന്‍ പാടില്ലാത്ത കാര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി ഈ വിമര്‍ശനത്തെ വിലയിരുത്തട്ടെയെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.
കോടതിയുടെ വിമര്‍ശനം പക്വത ഇല്ലായ്മയായാണ് കാണുന്നത്.തന്റെ അസാന്നിധ്യത്തില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. കോടതിയുമായി തര്‍ക്കിക്കുന്നില്ല .വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ഒരാവശ്യവും കോടതിക്കില്ലെന്നും എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്നും അഡ്വ. മിനി പറഞ്ഞു.
അഡ്വ.ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് വിചാരണ കോടതി നടത്തിയത്.വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയത്. അരമണിക്കൂര്‍ മാത്രമാണ് അവര്‍ കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി കുറ്റപ്പെടുത്തി.വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും എന്നിട്ട് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറഞ്ഞെന്നും കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം.

