കൊച്ചി : നടൻ സലീം കുമാർ വെന്റിലേറ്ററിൽ . കരൾ രോഗത്തിന് ചികിത്സയിലുള്ള സലീം കുമാറിന്റെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് അമൃത ഹോസ്പിറ്റലിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയത്. മെഡിക്കൽ ബുള്ളറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.
ദീർഘനാളായി കരൾ രോഗത്തിന് ചികിത്സയിലാണ് അദ്ദേഹം. ഇടയ്ക്ക് സിനിമകളിൽ നിന്ന് അദ്ദേഹം വിട്ടു നിന്നിരുന്നു. എന്നാൽ പിന്നീട് ആരോഗ്യം വീണ്ടെടുത്ത് സിനിമകളിലും , തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമാകുകയും ചെയ്തിരുന്നു.
Discussion about this post

