തൃശൂർ ; ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തൃശൂർ കോടതി കണ്ടെത്തി. കുമ്പളങ്ങാട് സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് തൃശൂർ കോടതി കണ്ടെത്തിയത് . തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച ശിക്ഷ വിധിക്കും.
ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരാണ് പ്രതികൾ. ആറാം പ്രതി രവി വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2010 മെയ് 16 നാണ് കുമ്പളങ്ങാട് ലൈബ്രറിക്ക് മുന്നിൽ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ സി ടി ബിജു (31) കൊല്ലപ്പെട്ടത് . അന്ന് ബിജുവിനൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും പരിക്കേറ്റു, കേസിലെ ഒന്നാം സാക്ഷിയാണ് അദ്ദേഹം.രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നിഗമനം .
വിചാരണയ്ക്കിടെ മുപ്പത് സാക്ഷികളെ വിസ്തരിച്ചു. അന്ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സിനോജ് അന്വേഷണത്തിന് നേതൃത്വം നൽകി.

