പാലക്കാട് : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയതിന് അമ്മയും മകനും ഉൾപ്പെടെ നാല് പേർ പിടിയിൽ. വാളയാറിൽ എക്സൈസ് വകുപ്പ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. എറണാകുളം സ്വദേശി അശ്വതി, മകൻ ഷോൺ സണ്ണി, ഇവരുടെ കൂട്ടാളികളായ കോഴിക്കോട് സ്വദേശി മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് വാങ്ങിയ എംഡിഎംഎ കേരളത്തിൽ വിൽക്കുന്നതിനായി കടത്തുകയായിരുന്നു സംഘം. എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അശ്വതി വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗവും കടത്തും നടത്തുന്നുണ്ട്. മയക്കുമരുന്ന് കടത്തിൽ മൃദുലും , അശ്വിൻ ലാലും , മകൻ ഷോണും സഹായികളായി .കൊച്ചി ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽക്കാനാണ് സംഘം ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

