വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന് അയവ് വരുന്നതായി സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനിയൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തൽ നിർത്തിവച്ചതായും വധശിക്ഷകൾ റദ്ദാക്കിയതായി ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ഇറാനിലെ കൂട്ടക്കൊല അവസാനിച്ചതായി ” ഇറാനിലെ വളരെ പ്രധാനപ്പെട്ട സ്രോതസ്സുകൾ” തന്നോട് അറിയിച്ചതായും പറഞ്ഞു . രാജ്യവ്യാപകമായുള്ള അശാന്തിയിൽ പങ്കെടുത്ത നൂറുകണക്കിന് പേർക്ക് വധശിക്ഷകൾ നേരിടേണ്ടിവരുമെന്ന റിപ്പോർട്ടുകളെ പരാമർശിച്ച് ട്രംപ് പറഞ്ഞു.
“ഗുരുതരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന ട്രംപിന്റെ നേരിട്ടുള്ള മുന്നറിയിപ്പുകളെത്തുടർന്നാണ് ഏകദേശം 800 വധശിക്ഷകൾ നിർത്തിവച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപും ഇക്കാര്യം പറഞ്ഞു.ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വധശിക്ഷാ പദ്ധതികളൊന്നുമില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും പറഞ്ഞിരുന്നു.

