മുംബൈ : 2 വയസുകാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച് കൊലപ്പെടുത്തി . മുംബൈയിലെ മലാഡിലെ മാൽവാനി പ്രദേശത്താണ് സംഭവം .സംഭവത്തിൽ യുവതിയെയും 19 വയസ്സുള്ള കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മുന്നിൽ വച്ചാണ് കുഞ്ഞിനെ കാമുകൻ പീഡനത്തിനിരയാക്കിയത്.
ഭർത്താവുമായി അകന്നു കഴിയുന്ന യുവതി അടുത്തിടെയാണ് 19 കാരനുമായി ബന്ധം സ്ഥാപിച്ചത് . പീഡനത്തെ തുടർന്ന് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തെക്കുറിച്ച് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചയുടൻ പോലീസ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു.
വിശദമായ അന്വേഷണത്തിനൊടുവിൽ, പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിരവധി വകുപ്പുകൾ പ്രകാരം കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

