ഇറാനിലെ തെക്കുകിഴക്കൻ സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ കോടതിയിൽ നടന്ന ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 22 ഓളം പേർക്ക് പരിക്ക് . മരിച്ചവരിൽ മൂന്ന് ഭീകരരും ഉൾപ്പെടുന്നു. അക്രമികൾ കോടതി കെട്ടിടത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയുമായിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സേന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചുവെന്നും മൂന്ന് ഭീകരരെ വധിച്ചുവെന്നും. സ്ഥിതിഗതികൾ ഇപ്പോൾ പൂർണ്ണമായും നിയന്ത്രണത്തിലാണെന്നും സുരക്ഷാ സേന ജാഗ്രത പാലിക്കുന്നുണ്ടെന്നും ഐആർജിസി ഉറപ്പുനൽകി. നീതിന്യായ വകുപ്പിലേക്കും പരിസര പ്രദേശങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്നും പ്രവിശ്യാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അൽ-സുൽം എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്, ഇറാൻ ഇതിനകം തന്നെ ഈ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട് . 2012 ലാണ് ഇത് സ്ഥാപിതമായത്. ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ സുന്നി മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സംഘടനയാണിത് . ജെയ്ഷ് അൽ-സുൽമിന് പാകിസ്ഥാന്റെ പിന്തുണയുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറാനിയൻ സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെ നിരവധി മാരകമായ ആക്രമണങ്ങൾ ജെയ്ഷ് അൽ-സുൽം നടത്തിയിട്ടുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന ഒരു പ്രദേശമാണ് സിസ്ഥാൻ-ബലൂചിസ്ഥാൻ.
സാധാരണക്കാരുടെ വേഷത്തിലാണ് അക്രമികൾ കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് കമാൻഡർ അലിറേസ ദാലിരി പറഞ്ഞു . ആക്രമണത്തിൽ ഒരു വയസ്സുള്ള കുട്ടിയും , അമ്മയും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.

