ബാരാമതി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനാപകട മരണത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് അമ്മാവനും, എൻ സിപി നേതാവുമായ ശരദ് പവാർ . ഇതൊരു അപകടമാണ്, ഗൂഢാലോചനയല്ലെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാർ അജിത് പവാറിന്റെ മൃതദേഹം കൊണ്ടുവന്ന ബാരാമതിയിലെ ആശുപത്രിയിലെത്തിയിരുന്നു. അജിത് പവാറിന്റെ മൃതദേഹം ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടക്കും.
അജിത് പവാറിന്റെ വിമാനാപകട മരണത്തിൽ അന്വേഷണം നടത്തണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ വൃത്തങ്ങളിൽ ഇത്തരമൊരു ആവശ്യം ഉയരുന്നതിനാൽ, അപകടത്തെക്കുറിച്ച് സംശയങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ അജിത് പവാറിന്റെ ബന്ധുക്കൾ തന്നെ എല്ലാ സംശയങ്ങളും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് ഒരു അപകടമാണെന്നും, സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നുമാണ് ശരദ് പവാർ പറയുന്നത് .

