പൂനെ: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒമ്പത് വയസുകാരനെ കോണ്ട്വ പോലീസ് കസ്റ്റഡിയിലെടുത്തു.മുംബൈയിലെ സകിനാക മേഖലയലാണ് സംഭവം . പ്രദേശത്തെ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ കുട്ടി. പോലീസ് കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. ജാമ്യം നൽകിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.
രണ്ടു കുട്ടികളുടെയും കുടുംബങ്ങൾ അയൽവാസികളാണ്. പെൺകുട്ടിയുടെ വീടിന് സമീപത്തുവച്ചാണ് പീഡനം നടന്നത്. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പോലീസിൽ വിവരമറിയിച്ചു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തു.
ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുട്ടിയെ പെൺകുട്ടി ദാദയെന്ന് (മൂത്ത സഹോദരൻ) വിളിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് സബ് ഇൻസ്പെക്ടർ സ്നേഹൽ ജാദവ് പറഞ്ഞു.സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലാണ് ഈ പ്രവൃത്തി ചെയ്തതെന്ന് കുട്ടി പറഞ്ഞുവെന്നും സ്നേഹൽ ജാദവ് പറഞ്ഞു. .