മുംബൈ : “ഐ ലവ് മുഹമ്മദ്” വിവാദം ഉത്തർപ്രദേശിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വ്യാപിക്കുന്നു . മഹാരാഷ്ട്രയിലെ ബീഡിലുള്ള പുരോഹിതനാണ് പ്രകോപനപരമായ പ്രസ്താവനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയത് . വിവാദ പരാമർശങ്ങൾ നടത്തുകയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പുരോഹിതന്റെ വീഡിയോയും വൈറലായി.
പുരോഹിതനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല . സെപ്റ്റംബർ 10 ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ആരംഭിച്ച വിവാദം ഇപ്പോൾ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ പടരുകയാണ്. അതേസമയം പ്രശസ്തി നേടാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പുരോഹിതൻ വിവാദ പരാമർശം നടത്തിയതെന്ന് ഉത്തർപ്രദേശ് ബിജെപി നേതാക്കൾ പറഞ്ഞു.
“നിങ്ങൾക്ക് ഇത്ര ധൈര്യമുണ്ടെങ്കിൽ മജൽഗാവിലേക്ക് വരൂ. ‘ഐ ലവ് യു’ ബാനർ സ്ഥാപിച്ച വ്യക്തിയെ അറസ്റ്റ് ചെയ്താൽ, മുസ്തഫ പള്ളിക്ക് മുന്നിൽ നിന്ന് ദൈവത്തോട് സത്യം ചെയ്യുന്നു, നിങ്ങളെ ഇവിടെ അടക്കം ചെയ്യുമെന്ന് ഞാൻ വെല്ലുവിളിക്കുന്നു,” എന്നാണ് വീഡിയോയിൽ ഇസ്ലാം പണ്ഡിതൻ പറയുന്നത്.
ബീഡിലെ ഒരു പട്ടണമായ മജൽഗാവിൽ രണ്ട് ദിവസം മുമ്പ് “ഐ ലവ് മുഹമ്മദ്” പരിപാടി നടന്നിരുന്നു. അതേസമയം ഉത്തർപ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.
അല ഹസ്രത്ത് ദർഗയ്ക്കും ഐഎംസി മേധാവി മൗലാന തൗഖീർ റാസ ഖാന്റെ വീടിനും പുറത്ത് “ഐ ലവ് മുഹമ്മദ്” എന്ന പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച് പ്രകടനക്കാർ തടിച്ചുകൂടി. രണ്ട് സ്ഥലങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നേരത്തെ, “ഐ ലവ് മുഹമ്മദ്” എന്ന ബാനറുകളും മുദ്രാവാക്യങ്ങളും പ്രാദേശിക പള്ളിക്ക് പുറത്ത് പ്രദർശിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം, “”ഐ ലവ് മുഹമ്മദ്” എന്നെഴുതിയ ബാനറുകൾ പിടിച്ച് “അല്ലാഹു അക്ബർ” പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കി ആളുകൾ പ്രതിഷേധിച്ചതായി സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ സ്ഥിതി സാധാരണമാണെന്നും പോലീസ് പറഞ്ഞു.

