മുംബൈ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുള്ളിൽ പാമ്പിനെ വിട്ട മഹാരാഷ്ട്ര സ്വദേശി പിടിയിൽ. നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭലെ (37) നെയാണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഡിസംബർ 27 ന് മുംബൈ – സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിൽ (22225) ആണ് സംഭവം .
കോച്ച് സി-16 ന്റെ ടോയ്ലറ്റിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. അത് രക്ഷപ്പെടാതിരിക്കാൻ റെയിൽവേ അധികൃതർ ടോയ്ലറ്റ് പൂട്ടി കൺട്രോൾ റൂമിൽ അറിയിച്ചു. ഏകദേശം രണ്ടര അടി നീളമുള്ള പാമ്പിനെ സോളാപൂരിൽ പിടികൂടി. ആർപിഎഫിന്റെ വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. . സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.പ്രതിയെ കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

