മുംബൈ : എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചത് മുംബൈ വിമാനത്താവളത്തിൽ പരിഭ്രാന്തി പടർത്തി . സംഭവസമയത്ത് രണ്ട് വിമാനങ്ങൾക്കുള്ളിലും യാത്രക്കാർ ഉണ്ടായിരുന്നു.
റൺവേയിലാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, വിമാനത്താവളത്തിലെ യാത്രക്കാരുടെ സുരക്ഷയിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ വിമാനത്താവളം . അതുകൊണ്ട് ഇത്തരമൊരു വീഴ്ച്ചയ്ക്ക് കാരണം അധികൃതരുടെ അനാസ്ഥയാണെന്നും ആരോപണമുണ്ട്.
Discussion about this post

