മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു. 55 വയസായിരുന്നു . ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെയാണ് അപകടം. പൈലറ്റുമാരും പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. മുംബൈയിൽ നിന്ന് വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു അപകടം.
വിഎസ്ആർ പ്രവർത്തിപ്പിക്കുന്ന ലിയർജെറ്റ് 45 (രജിസ്ട്രേഷൻ വിടി-എസ്എസ്കെ) വിമാനം അടിയന്തര ലാൻഡിംഗിനിടെ തകർന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. നാല് പ്രധാന പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ ബാരാമതി സന്ദർശിക്കാൻ പോകുകയായിരുന്നു അജിത് പവാർ . അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ
മുതിർന്ന രാഷ്ട്രീയക്കാരനും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ അനന്തരവനും ലോക്സഭാ എംപി സുപ്രിയ സുലെയുടെ ബന്ധുവുമാണ് അജിത് പവാർ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന ശരദ് പവാറും സുലെയും ഉടൻ പൂനെയിലേക്ക് പോകും.

