ഡബ്ലിൻ: ഇ- സ്കൂട്ടറുകൾ പിന്തുടരാൻ ഗാർഡകളെ പരിശീലിപ്പിക്കണമെന്ന് ആവശ്യം. ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ (ജിആർഎ) ആണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇ- സ്കൂട്ടർ ഇടിച്ച് ഗാർഡയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് ആവശ്യം ഉയർന്നിരിക്കുന്നത്.
നിയമവിരുദ്ധമായി ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരെ പിടികൂടണമെങ്കിൽ അവരെ പിന്തുടരണം. ശരിയായ പരിശീലനമില്ലാത്തതാണ് പരിക്കുകൾക്ക് കാരണമാകുന്നത്. സ്ക്രാംബ്ലർ ബൈക്കുകളുടെ കാര്യത്തിലും ഇതേ പ്രശ്നമാണ് ഉള്ളതെന്ന് ജിആർഎ വൈസ് പ്രസിഡന്റ് ജോൺജോ ഒ കോണൽ പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post

