ന്യൂഡൽഹി : മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന്റെ പിന്തുണയോടെ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും AVGC കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കും.ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ടൂറിസവും സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനായി ബുദ്ധമത സർക്യൂട്ട് വികസിപ്പിക്കും.
കാർബൺ ക്യാപ്ചർ, യൂട്ടിലൈസേഷൻ, സ്റ്റോറേജ് (സിസിയുഎസ്) സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 കോടി രൂപയുടെ വിഹിതം നിർദ്ദേശിച്ചിട്ടുണ്ട് . ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ക്ക് മലയോര തീവണ്ടി , നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി, കശുവണ്ടി, കൊക്കോ കൃഷിയും പ്രോത്സാഹിപ്പിക്കും.
ആണവ പദ്ധതി വസ്തുക്കളുടെ ഇറക്കുമതി ഇളവ് തുടരും , വിദേശത്തേക്ക് പണം അയയ്ക്കാൻ നികുതി കുറയ്ക്കും, കടൽ വിഭവങ്ങൾക്ക് വില കുറയുമെന്നും പ്രഖ്യാപനം .

