ന്യൂഡൽഹി ; ഇറാനിലെ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ഒഴിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർത്ഥിച്ച് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി .
ഷാഹിദ് ബെഹേഷ്ടി മെഡിക്കൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ അയ്മാൻ ഫാത്തിമയെയാണ് ഇന്ത്യയിൽ എത്തിക്കാനാണ് ഒവൈസി സഹായം ആവശ്യപ്പെട്ടത് . വിദ്യാർത്ഥിയുടെ പാസ്പോർട്ട് നിലവിൽ യൂണിവേഴ്സിറ്റി അധികൃതരുടെ കൈവശമാണെന്നും വിദ്യാർത്ഥിയ്ക്ക് കുടുംബവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ഒവൈസി വിദ്യാർത്ഥിയുടെ കോൺടാക്റ്റ് നമ്പറും ലൊക്കേഷൻ കോർഡിനേറ്റുകളും പങ്കിട്ടു. വിദ്യാർത്ഥിയുടെ പിതാവ് മുഹമ്മദ് അബുൽഹസൻ നേരത്തെ ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഇക്കാര്യം അഭ്യർത്ഥിച്ചതായി ഒവൈസിയുടെ ട്വീറ്റിൽ പറയുന്നു.“ എന്റെ മകൾ ഷാഹിദ് ബെഹേഷ്ടി മെഡിക്കൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ടെഹ്റാനിലെ സഫർ സ്ട്രീറ്റിലെ ഡോ. യൂനസ് ഭട്ട് ഡോർമിലാണ് അവൾ താമസിക്കുന്നത്. സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് കുട്ടികളെ ഒഴിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്ന ട്വീറ്റും ഒവൈസി പങ്ക് വച്ചു
അതേസമയം, വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.ഇന്ത്യൻ എംബസിയുടെ അടിയന്തര കോൺടാക്റ്റ് ഹെൽപ്പ്ലൈനുകൾ ചുവടെ നൽകിയിരിക്കുന്നു: മൊബൈൽ നമ്പറുകൾ: +989128109115; +989128109109; +989128109102; +989932179359. ഇമെയിൽ: cons.tehran@mea.gov.in.

