ഫിറോസ്പൂർ ; പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റ് മരിച്ചു. അതിർത്തി ജില്ലയായ ഫിറോസ്പൂരിലെ മാംഡോട്ട് പട്ടണത്തിൽ വച്ചാണ് എപി നേതാവ് ഗുർപ്രീത് സിങ് ഗോപി ആക്രമിക്കപ്പെട്ടത് . അക്രമികൾ വെടിയുതിർക്കുമ്പോൾ ആം ആദ്മി പാർട്ടിയുടെ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് വിക്കി മൈനിയും ഗുർപ്രീതിനൊപ്പം ഉണ്ടായിരുന്നു . പക്ഷേ അദ്ദേഹം രക്ഷപ്പെട്ടു. മരിച്ച ഗുർപ്രീത് സിംഗ് വിക്കി മൈനിയുടെ അടുത്ത അനുയായിയായിരുന്നു.
ആയുധധാരികളായ അക്രമികൾ ഗുർപ്രീത് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിനെ പിന്തുടർന്നെത്തി വെടിവച്ചയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുർപ്രീതിന് ഗുരുതരമായി പരിക്കേറ്റു. ഫിറോസ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ഡിഎസ്പി ഫിറോസ്പൂർ റൂറൽ കരൺ കുമാർ ശർമ്മയും കനത്ത പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനുമായി പ്രദേശത്തും പരിസരത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.പഴയൊരു വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.

