ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അയർലൻഡിൽ. നാളെയാണ് അദ്ദേഹം ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അയർലൻഡിൽ എത്തുക. അദ്ദേഹത്തിനൊപ്പം പ്രഥമ വനിത ഒലീന സെലൻസ്കയും ഉണ്ടാകും. പ്രസിഡന്റ് ആയതിന് ശേഷം ആദ്യമായിട്ടാണ് സെലൻസ്കി അയർലൻഡിൽ എത്തുന്നത്.
രാജ്യത്ത് എത്തുന്ന സെലൻസ്കിയെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്വാഗതം ചെയ്യും. പ്രസിഡന്റ് കാതറിൻ കനോലിയുമായും മീഹോൾ മാർട്ടിനുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തും. ഉപരിസഭയായ ഒയിറിയാച്ച്ടാസിന്റെ സംയുക്ത സഭാ യോഗത്തിൽ അദ്ദേഹം സംസാരിക്കും. നിലവിൽ യുക്രെയ്ൻ – റഷ്യ സംഘർഷം പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സെലൻസ്കിയുടെ അയർലൻഡ് സന്ദർശനം.
Discussion about this post

