ഡബ്ലിൻ: ഐറിഷ് റെയിൽ ടിക്കറ്റ് ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് തടവ്. ലോംഗ്ഫോർഡ് സ്വദേശിയായ ഗെറി നെവിനെയാണ് കോടതി രണ്ട് വർഷത്തേയ്ക്ക് ശിക്ഷിച്ചത്. കനോലി സ്റ്റേഷനിൽ വച്ചായിരുന്നു ഇയാൾ ഇൻസ്പെക്ടറെ ആക്രമിച്ചത്.
2024 സെപ്തംബർ 21 ന് ആയിരുന്നു സംഭവം. ഡബ്ലിൻ നിന്നും സ്ലൈഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഗെറി മദ്യ ക്യാനുമായി കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്പെക്ടർ ഗെറിയോട് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഗെറി അദ്ദേഹത്തെ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
Discussion about this post

