കോർക്ക്: കോർക്കിൽ യുവാവിന് നേരെ ആക്രമണം. 40 വയസ്സുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.40 ന് ഒലിവർ പ്ലൻക്കെറ്റ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 40 കാരൻ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം.
30 വയസ്സുള്ള യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോർക്കിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

