ഡബ്ലിൻ: അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ തുടരും. അടുത്ത വെള്ളിയാഴ്ച വരെ അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ ഏറ്റവും പുതിയ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ യെല്ലോ വാണിംഗ് വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽവന്നിട്ടുണ്ട്. കാർലോ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, കോർക്ക് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷ താപനില 29 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
Discussion about this post

