ഡബ്ലിൻ: അയർലൻഡിൽ ഗാർഹിക പീഡന ഉത്തരവുകൾ ലംഘിച്ചതിനെ തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട ആളുകളുടെ എണ്ണത്തിൽ വർധന. ജയിലിൽ അടയ്ക്കപ്പെടുന്നവരുടെ എണ്ണത്തിൽ 69 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് വർധനവ് വ്യക്തമാകുന്നത്.
അയർലൻഡ് സൗത്ത് എംഇപി സിന്തിയ നി മുർച്ചുവാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2020 ൽ ഗാർഹിക പീഡന ഉത്തരവ് ലംഘിച്ചതിന് 99 പേർ ജയിലിൽ അടയ്ക്കപ്പെട്ടു. 2024 ൽ ഇതേ കുറ്റത്തിന് 167 പേർ ആയിരുന്നു ജയിലിൽ അടയ്ക്കപ്പെട്ടത്.
Discussion about this post

