ഡബ്ലിൻ: അയർലന്റിലെ പിന്നാക്ക മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. പൊബാൽ നിയോഗിച്ച എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലില്ലായ്മ നിരക്കിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
2016 ലെയും 2022 ലെയും കണക്കുകൾ പരിശോധിച്ചാൽ സാമൂഹിക-സാമ്പത്തിക അവസ്ഥയിലും, സാമൂഹിക ഉൾപ്പെടുത്തലിനുള്ള തടസ്സങ്ങളിലും കാലക്രമേണ മാറ്റം ഉണ്ടായതായി വ്യക്തമാകും. 2016 ൽ നഗര സ്വാധീനമുള്ള ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനവും സ്വതന്ത്ര നഗരപട്ടണങ്ങളിൽ 11 ശതമാനവും ആയിരുന്നു. എന്നാൽ 2022 ൽ ഇത് യഥാക്രമം 3 ശതമാനവും ആറ് ശതമാനവും ആയി കുറഞ്ഞു.
Discussion about this post

