ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡ് സന്ദർശിക്കും. അടുത്തമാസമാണ് ട്രംപിന്റെ സന്ദർശനം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ട്രംപ് അയർലൻഡിൽ എത്തുന്നത്.
രാജ്യത്ത് എത്തുന്ന അദ്ദേഹം ക്ലെയറിലെ അദ്ദേഹത്തിന്റെ ഡൂൺബെഗ് ഗോൾഫ് റിസോർട്ടിൽ നടക്കുന്ന ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ പങ്കെടുത്തേക്കും. ഡബ്ലിനിലും അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 2023 ൽ ആയിരുന്നു ട്രംപ് ഇതിന് മുൻപ് അവസാനമായി ഡബ്ലിനിൽ എത്തിയത്. പ്രസിഡന്റ് പദവിയിലിരിക്കെ 2019 ൽ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക സന്ദർശനം.
Discussion about this post

