കാർലോ: കൗണ്ടി കാർലോയിൽ ഇരു ചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. കാർലോയിലെ
ലീലിൻബ്രിഡ്ജിൽ ആയിരുന്നു സംഭവം. 40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്.
ബാലിക്നോക്കനിലെ ആർ448 ൽ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ 40 കാരനെ ഉടനെ തന്നെ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. എന്നാൽ അൽപ്പനേരത്തിന് ശേഷം മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

