കാവൻ: കൗണ്ടി കാവനിൽ ട്രാക്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കാരിക്കബോയിലെ ആർഡ്കിൽ മേഖലയിൽ ആയിരുന്നു സംഭവം. 12.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് പോലീസ് അറിയിച്ചക്കുന്നത്. ട്രാക്ടർ ഓടിച്ചിരുന്നത് 30 കാരനാണ്. യാത്രയ്ക്കിടെ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post

