കാർലോ: കൗണ്ടി കാർലോയിൽ സ്കൂളിലേക്ക് ഭീഷണി സന്ദേശം എത്തി. ഇതേ തുടർന്ന് നിരവധി സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടായി. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൗണ്ടിയിലെ നിരവധി പ്രൈമറി സ്കൂളുകളിലേക്കാണ് ഇ- മെയിൽ സന്ദേശം എത്തിയത്. ഇതിൽ 10 സ്കൂളുകൾ അടച്ചുപൂട്ടുകയായിരുന്നു. സ്കൂളിന് നേരെ വെടിവയ്പ്പ് ഉണ്ടാകും എന്നായിരുന്നു ഭീഷണി സന്ദേശം. ഇത് വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post

