ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനിടെ ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ട കാര്യം സ്ഥിരീകരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സന്ദർശന വേളയിൽ ഡ്രോണുകൾ പറന്നിരുന്നുവെന്നും ഇത്തരം സാഹചര്യങ്ങളുമായി താൻ പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘അന്വേഷണം ഉണ്ടാകും. ഉറപ്പായും അവിടെ ഡ്രോണുകൾ ഉണ്ടായിരുന്നു. ഇത്തരം സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ഞങ്ങൾ ശീലിച്ചു’. – സെലൻസ്കി പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു സെലൻസ്കി അയർലൻഡിൽ എത്തിയത്. അദ്ദേഹം വിമാനം ഇറങ്ങുന്നതിനിടെ ഡബ്ലിൻ വിമാനത്താവളത്തിന് സമീപം അഞ്ചോളം ഡ്രോണുകളാണ് എത്തിയത്.
Discussion about this post

