ഡബ്ലിൻ: 2026 ലെ ബജറ്റിൽ സർക്കാർ വലിയ നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് സൂചന. അടുത്തവർഷം 1.5 ബില്യൺ യൂറോയുടെ നികുതിയിളവ് പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 7.9 ബില്യൺ യൂറോ ആയിരിക്കും അടുത്തവർഷത്തെ ചിലവ് പാക്കേജ്. 9.4 ബില്യൺ ആയിരിക്കും ആകെ പാക്കേജ്.
ചിലവ് പാക്കേജിൽ 7.3 ശതമാനത്തിന്റെ വർദ്ധനവാണ് അടുത്ത വർഷത്തെ ബജറ്റിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷം 5.9 ബില്യൺ യൂറോ ആണ് ചിലവ് പാക്കേജ്. സാമൂഹിക ക്ഷേമത്തിനും ആരോഗ്യമേഖലയിലെ നിക്ഷേപത്തിനുമായി ഈ ഫണ്ട് ചിലവഴിക്കും.
Discussion about this post

