കോർക്ക്: വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനായി കോർക്കിൽ തീരുമാനിച്ച പദ്ധതി താത്കാലികമായി നിർത്തിവച്ചു. പദ്ധതിയ്ക്കെതിരെ നിരവധി എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോർക്ക് സിറ്റിയിൽ മഗ്ദലൻ ലോൺട്രി നിലനിന്നിരുന്ന സ്ഥലത്തായിരുന്നു പുതിയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്.
പദ്ധതിയ്ക്കെതിരെ ആസൂത്രണ കമ്മീഷന് നാല് വ്യത്യസ്ത അപേക്ഷകളാണ് ലഭിച്ചത്. ഇത് പരിശോധിച്ചതിന് പിന്നാലെ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കാൻ കോർക്ക് കൗണ്ടി കൗൺസിലിന് നിർദ്ദേശം നൽകുകയായിരുന്നു. പദ്ധതിയ്ക്ക് കൗണ്ടി കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നതാണ്. 274 വിദ്യാർത്ഥികളെ പാർപ്പിക്കുന്നതിനുള്ള താമസ സൗകര്യം ഒരുക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.

