ഡബ്ലിൻ: ആരോഗ്യസേവനങ്ങൾക്കായി എച്ച്എസ്ഇയ്ക്ക് ചിലവിടേണ്ടിവരുന്നത് അധിക തുക. ബജറ്റിനേക്കാൾ അധികമായി 400 മില്യൺ യൂറോ അധികമായി ചിലവിടേണ്ടിവന്നുവെന്നാണ് എച്ച്എസ്ഇയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഇക്കാര്യം എച്ച്എസ്ഇ ഓറീച്ച്റ്റാസിന്റെ ആരോഗ്യ സമതിയെ അറിയിച്ചിട്ടുണ്ട്.
മെയ്മാസം അവസാനം വരെ ഉണ്ടായ അധിക ചിലവാണ് ഇത്. കഴിഞ്ഞ ദിവസം എച്ച്എസ്ഇയുടെ ചീഫ് എക്സിക്യട്ടീവ് ഓഫീസർ ആൻ ഒ കോണറാണ് സമിതിയ്ക്ക് മുൻപിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ശൈത്യകാലത്തുണ്ടായ തിരക്ക് ആവശ്യങ്ങൾ വർധിപ്പിച്ചു. ഇത് സ്വാഭാവികമായും ചിലവ് ഉയരാൻ കാരണമായി. ശമ്പള ചിലവുകളാണ് ഏറ്റവും കൂടുതലായി ചിലവിനെ സ്വാധീനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

