ഡബ്ലിൻ: അയർലൻഡിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും. രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഈ വാരാന്ത്യം വരെ മഴയുള്ള തണുത്ത കാലാവസ്ഥ തുടരും. പുലർച്ചെ നേരങ്ങളിലും രാത്രി കാലങ്ങളിലുമായിരിക്കും മഴ ലഭിക്കുക. പടിഞ്ഞാറ് മേഖലയിൽ നിന്നും ആയിരിക്കും മഴ ആരംഭിക്കുക. പിന്നീട് കിഴക്ക് ഭാഗത്തേയ്ക്ക് നീങ്ങും. ഇടിമിന്നലിനും സാധ്യതയുണ്ട്.
Discussion about this post

