ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള തീരുമാനത്തിൽ വാക്പോര്. ഇന്നലെ
ഒയിറിയാച്ച്ടാസ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റിയിൽ വച്ചായിരുന്നു കമ്പനികളും രാഷ്ട്രീയ നേതാക്കളും തമ്മിൽ വാക്പോര് നടന്നത്. കമ്മിറ്റിയിൽ മെറ്റ, ഗൂഗിൾ, ടിക് ടോക്ക് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനാണ് തീരുമാനം. ഇതിൽ കമ്പനികൾക്ക് എതിർപ്പുണ്ടോയെന്ന് സെനറ്റർ റോണൻ മുള്ളൻ ചോദിച്ചു. ഇതോടെ കമ്പനി പ്രതിനിധികൾ വിമർശനം ഉന്നയിക്കുകയായിരുന്നു.
Discussion about this post

